അർജന്റീനയിൽ വൈസ് പ്രസിഡന്റിനു തടവുശിക്ഷ
Thursday, December 8, 2022 1:15 AM IST
ബുവേനോസ് ആരീസ്: അർജന്റീനയിലെ വൈസ് പ്രസിഡന്റ് ക്രിസ്റ്റീന ഡി കിർച്ച്നർക്ക് അഴിമതിക്കേസിൽ ആറു വർഷത്തെ തടവുശിക്ഷയും പൊതുപദവി വഹിക്കുന്നതിനു വിലക്കും കോടതി വിധിച്ചു. ക്രിസ്റ്റീന അർജന്റീനൻ പ്രസിഡന്റായിരുന്ന 2007 -2015 കാലത്ത് കൈക്കൂലി വാങ്ങി സുഹൃത്തിനു സർക്കാർ കരാറുകൾ നല്കിയെന്ന കുറ്റമാണു തെളിഞ്ഞത്.
അതേസമയം, വൈസ് പ്രസിഡന്റ് എന്ന നിലയിലുള്ള നിയമപരിരക്ഷയും അപ്പീൽ സമർപ്പിക്കാനുള്ള നീക്കവും കാരണം ക്രിസ്റ്റീനയ്ക്കു പദവി ഒഴിയേണ്ടിവരികയോ ജയിൽശിക്ഷ അനുഭവിക്കേണ്ടിവരികയോ ഇല്ല.