റഷ്യൻ എയർബേസിൽ സ്ഫോടനം; മൂന്നു പേർ മരിച്ചു
Tuesday, December 6, 2022 1:40 AM IST
കീവ്: റഷ്യയിലെ രണ്ട് എയർബേസുകളിൽ സ്ഫോടനമുണ്ടായതായി മാധ്യമങ്ങൾ റിപ്പോർട്ട ചെയ്തു.
അണ്വായുധങ്ങൾ വരെ സൂക്ഷിച്ചിരുന്ന എയർബേസുകളിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തെക്കുറിച്ച് റഷ്യയോ യുക്രെയ്നോ പ്രതികരണം നടത്തിയിട്ടില്ല. ആക്രണത്തിൽ മൂന്നു സൈനികർ മരിച്ചതായും ആറുപേർക്ക് പരിക്കേറ്റതായും ആർഐഎ നൊവോസ്തി ന്യൂസ് റിപ്പോർട്ട് ചെയ്തു.