ഇന്തോനേഷ്യയിൽ അഗ്നിപർവ്വത സ്ഫോടനം; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
Tuesday, December 6, 2022 1:40 AM IST
സന്പർവുലൂഹ് (ഇന്തോനേഷ്യ): ഇന്തോനേഷ്യയിലെ മൗണ്ട് സെമീറു അഗ്നിപർവ്വത സ്ഫോടനത്തെത്തുടർന്നുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
ശനിയാഴ്ചയാണ് കിഴക്കൻ ജാവയിലെ മൗണ്ട് സെമീറു അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്. അഗ്നിപർവ്വതത്തിൽനിന്നുള്ള ചാരവും ലാവയും അന്തരീക്ഷത്തിൽ 1,500 മീറ്റർ ഉയർന്നു. പ്രദേശത്തെ വീടുകളും കെട്ടിടങ്ങളും അഗ്നിപർവ്വതത്തിൽനിന്നുള്ള അവശിഷ്ടങ്ങൾക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കൂടുതൽ നാശനഷ്ടമുണ്ടായ സന്പർവുലൂഹ്, സുപിതുറാംഗ് ഗ്രാമങ്ങളിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
2021 ഡിസംബറിലാണ് സെമീറു ഇതിനു മുന്പ് പൊട്ടിത്തെറിച്ചത്. അന്ന് 51 പേർക്കു ജീവഹാനി സംഭവിച്ചു.