എഫ്എം പ്രക്ഷേപണം നിർത്തി
Thursday, December 1, 2022 11:50 PM IST
വാഷിംഗ്ടൺ: അഫ്ഗാനിസ്ഥാനിൽ അമേരിക്കൻ എഫ്എം ചാനലായ വോയിസ് ഓഫ് അമേരിക്ക, റേഡിയോ ഫ്രീ യൂറോപ്പ്/ റേഡിയോ ലിബേർട്ടി എന്നിവയുടെ പ്രക്ഷേപണം താലിബാൻ നിരോധിച്ചു.
എഫ്എം ചാനലിലെ ഉള്ളടക്കത്തിനെതിരേ പരാതി ലഭിച്ചതിനെത്തുടർന്നാണു നടപടിയെന്നു താലിബാൻ പറഞ്ഞു. വോയിസ് ഓഫ് അമേരിക്ക, ആർഎഫ്ഇ എന്നിവ യുഎസ് സർക്കാരിന്റെ ധനസഹായത്തിലാണ് പ്രവർത്തിക്കുന്നത്. 2021 ഓഗസ്റ്റിൽ താലിബാൻ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തതു മുതൽ രാജ്യത്ത് ഇസ്ലാമിക നിയമങ്ങളാണു നടപ്പാക്കിവരുന്നത്.