മാഡ്രിഡിലെ യുക്രെയ്ൻ എംബസിയിൽ ചെറു സ്ഫോടനം
Thursday, December 1, 2022 12:01 AM IST
മാഡ്രിഡ്: സ്പെയിന്റെ തലസ്ഥാനമായ മാഡ്രിഡിലെ യുക്രെയ്ൻ എംബസിയിലുണ്ടായ ചെറു സ്ഫോടനത്തിൽ ഒരാൾക്കു പരിക്കേറ്റു. എംബസിയിലെത്തിയ പൊതി ജീവനക്കാരൻ തുറക്കുന്നതിനിടെയായിരുന്നു സ്ഫോടനം.