ബസ് മലഞ്ചെരുവിലേക്ക് മറിഞ്ഞ് അഞ്ചു മരണം
Tuesday, November 29, 2022 11:50 PM IST
ജക്കാർത്ത: ഇന്തോനേഷ്യയിലെ വടക്കൻ പ്രവിശ്യയായ സുമാത്രയിൽ ടൂറിസ്റ്റ് ബസ് 30 അടി താഴ്ചയിലേക്കു മറിഞ്ഞ് അഞ്ചു പേർ മരിച്ചു. 12 പേർക്ക് ഗുരുതരമായി പരിക്കേറ്റു.
പാക്പാക് ഭാരത് ജില്ലയിലെ കുതാ സാഗ ഗ്രാമത്തിൽ തിങ്കളാഴ്ച പ്രാദേശിക സമയം രാത്രി 10.15 ആണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റവരെ രക്ഷാപ്രവർത്തകർ ഉടനടി ആശുപത്രിയിൽ എത്തിച്ചു.