ബൈബിൾ കലോത്സവം നടത്തി
Saturday, November 19, 2022 11:51 PM IST
ഷൈമോൻ തോട്ടുങ്കൽ
സ്റ്റാഫോർഡ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അഞ്ചാമത് ബൈബിൾ കലോത്സവം സ്റ്റാഫോർഡിൽ നടത്തി.
രാവിലെ ബൈബിൾ പ്രതിഷ്ഠയോടെ ആരംഭിച്ച കലോത്സവം രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്തു. 81 ഇടവകകളിലും എട്ട് റീജിയണുകളിലുമായി മത്സരിച്ച പതിനായിരത്തോളം ആളുകളിൽ നിന്നും വിജയിച്ച ആയിരത്തിൽ പരം മത്സരാർഥികളാണ് 11 സ്റ്റേജുകളിലായി നടന്ന രൂപതാതല മത്സരങ്ങളിൽ പങ്കെടുത്തത്.