ഇയാൻ ചുഴലിക്കാറ്റ്; ഫ്ലോറിഡയിൽ കനത്ത നാശനഷ്ടം, 30 മരണം
Sunday, October 2, 2022 1:10 AM IST
ചാർളിസ്റ്റോൺ: അമേരിക്കയിലെ ഫ്ലോറിഡയിലും സൗത്ത് കരോളിനയിലും വീശിയടിച്ച ഇയാൻ ചുഴലിക്കാറ്റിൽ കനത്തനാശനഷ്ടം. ചുഴലിക്കാറ്റിനെത്തുടർന്ന് ഫ്ലോറിഡയിൽ വെള്ളപ്പൊക്കമുണ്ടായി. സൗത്ത് കരോളിനയിലെ നാശനഷ്ടം കണക്കാക്കിയിട്ടില്ല.
പടിഞ്ഞാറൻ ക്യൂബയിൽ ദുരന്തം വിതച്ചശേഷമാണ് ഇയാൻ ഫ്ലോറിഡയിലേക്ക് എത്തിയത്. ഫ്ലോറിഡയിൽ ചുഴലിക്കാറ്റിനെത്തുടർന്ന് 30 പേർ മരിച്ചു. സൗത്ത് കരോളിനയിൽ 95 കിലോമീറ്റർ വേഗത്തിലാണ് കാറ്റ് പ്രവേശിച്ചത്. നാശനഷ്ടം കണക്കാക്കിയിട്ടില്ല. അടുത്തകാലത്ത് മേഖലയിലുണ്ടാകുന്ന ഏറ്റവും വലിയ ചുഴലിക്കാറ്റാണിത്.