മരിയുപോൾ നഗരത്തിൽനിന്നു റഷ്യ പിടികൂടിയ അസോവ് റെജിമെന്റിലെ 108 പോരാളികളും മോചിതരായവരിൽ ഉൾപ്പെടുന്നു. മോചിതരായ അഞ്ചു സൈനിക കമാൻഡർമാർ യുദ്ധം തീരുന്നതുവരെ തുർക്കിയിൽ ചെലവഴിക്കുമെന്നു യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി അറിയിച്ചു.
അഞ്ചു ബ്രിട്ടീഷുകാർ, രണ്ട് അമേരിക്കക്കാർ, സ്വീഡൻ, ക്രൊയേഷ്യ, മോറോക്കോ എന്നീ രാജ്യങ്ങളിലെ ഓരോ പൗരന്മാർ എന്നിവരാണു മോചിക്കപ്പെട്ട വിദേശികൾ. ബ്രിട്ടീഷുകാരുടെ മോചനത്തിൽ പ്രധാനമന്ത്രി ലിസ് ട്രസ്, സൗദി സർക്കാരിനു നന്ദി അറിയിച്ചു.