നോവായ ഗെസറ്റെയുടെ ഓണ്‍ലൈനും പൂട്ടിച്ചു
Thursday, September 15, 2022 11:33 PM IST
മോസ്കോ: റഷ്യയിലെ പ്രമുഖ സ്വതന്ത്ര ദിനപത്രമായ നോവായ ഗെസറ്റെയുടെ ഓണ്‍ലൈൻ പ്രസിദ്ധീകരണ അനുമതി ഭരണകൂടം പിൻവലിച്ചു.
ഇപ്പോൾതന്നെ ഭരണകൂട നിയന്ത്രണത്തിൽ വീർപ്പുമുട്ടുന്ന റഷ്യൻ മാധ്യമലോകത്തിനേറ്റ വലിയ തിരിച്ചടിയാണു സർക്കാർ നീക്കം. ദിനപ്പത്രത്തിന്റെ പ്രവർത്തനാനുമതി നേരത്തേതന്നെ സർക്കാർ പിൻവലിച്ചിരുന്നു.
നോവായ ഗെസറ്റെയുടെ എഡിറ്ററായ ദിമിത്രി മുറാട്ടോവ് കഴിഞ്ഞ വർഷത്തെ നൊബേൽ പുരസ്കാര ജേതാവാണ്.