ജറൂസലേമിൽ വെടിവയ്പിൽ എട്ടു പേർക്കു പരിക്ക്
Monday, August 15, 2022 12:26 AM IST
ജറൂസലേം: ജറൂസലേമിലെ പഴയ നഗരത്തിൽ പലസ്തീൻ തീവ്രവാദി ബസിനു നേരേ നടത്തിയ വെടിവയ്പിൽ എട്ട് ഇസ്രേലികൾക്കു പരിക്കേറ്റു.
വെടിയേറ്റ ഒരു ഗർഭിണി ഉൾപ്പെടെ രണ്ടു പേരുടെ നില ഗുരുതരമാണ്. ഈസ്റ്റ് ജറൂസലേമിൽനിന്നുള്ള ഇരുപത്തിയാറുകാരനാണ് അക്രമിയെന്ന് തിരിച്ചറിഞ്ഞു.