കുടുംബവഴക്ക്: യുവാവ് 11 പേരെ വെടിവച്ചു കൊന്നു
Sunday, August 14, 2022 1:05 AM IST
സെറ്റിൻയെ: മോണ്ടിനെഗ്രോയിലെ സെറ്റിൻയെ നഗരത്തിൽ കുടുംബവഴക്കിനെത്തുടർന്ന് യുവാവ് 11 പേരെ വെടിവച്ചുകൊന്നു. ആറുപേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
വെടിവയ്പിന്റെ കാരണത്തെക്കുറിച്ച് കൂടുതൽ വിശദീകരിക്കാൻ അധികൃതർ തയാറായില്ല. 34 വയസുള്ള അക്രമി സ്വന്തം വീട്ടിലുണ്ടായിരുന്ന സ്ത്രീയെയും അവരുടെ രണ്ടു കുട്ടികളെയും വധിച്ചശേഷം പുറത്തിറങ്ങി കണ്ണിൽക്കണ്ടവരെ വെടിവയ്ക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. അക്രമിയെ മറ്റൊരു സിവിലിയൻ വെടിവച്ചുകൊന്നു.
രാജ്യത്തെ ഞെട്ടിച്ച സംഭവത്തിൽ മൂന്നു ദിവസത്തെ ദുഃഖാചരണത്തിന് പ്രധാനമന്ത്രി ദ്രിതാൻ അബാസോവിച്ച് ഉത്തരവിട്ടു.