ചാവേർ ആക്രമണം; നാലു പാക് സൈനികർ കൊല്ലപ്പെട്ടു
Wednesday, August 10, 2022 1:14 AM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഗോത്രവർഗമേഖലയായ ഖൈബർ ഫഖ്തുൺഖ്വ പ്രവിശ്യയിലുണ്ടായ ചാവേർ ആക്രമണത്തിൽ നാലു പാക് സൈനികർ കൊലപ്പെട്ടു.
വസീറിസ്ഥാൻ ജില്ലയിലായിരുന്നു ആക്രമണം. പട്ടാസി ചെക്പോസ്റ്റിനു സമീപം സ്ഫോടകവസ്തുക്കൾ നിറച്ച ഇരുചക്ര റിക്ഷ സൈനികവാഹനത്തിലിടിച്ചായിരുന്നു ആക്രമണം. രണ്ടു നാട്ടുകാർ ഉൾപ്പെടെ ഏഴു പേർക്കു പരിക്കേറ്റു.