ഫാഷൻ ഡിസൈനർ ഇസ്സെ മിയാക്ക് അന്തരിച്ചു
Wednesday, August 10, 2022 12:10 AM IST
ടോക്കിയോ: പ്രശസ്ത ജാപ്പനീസ് ഫാഷൻ ഡിസൈനർ ഇസ്സെ മിയാക്ക് (84) അന്തരിച്ചു. കരൾ അർബുദത്തെത്തുടർന്ന് വെള്ളിയാഴ്ചയായിരുന്നു അന്ത്യമെന്ന് മിയാക്ക് ഡിസൈൻ ഓഫീസ് ഇന്നലെ അറിയിച്ചു.
1970 ൽ ജാപ്പനീസ് ഫാഷൻ ലോകത്തും ആഗോളതലത്തിലും മിയാക്ക് തരംഗം സൃഷ്ടിച്ചു. ആപ്പിൾ മുൻ സിഇഒ സ്റ്റീവ് ജോബ്സ് ഉപയോഗിച്ചിരുന്ന കറുത്ത ടീ ഷർട്ട് മിയാക്ക് ഡിസൈൻ ചെയ്തതാണ്.