ലങ്കയിൽ പെട്രോൾ വില്പന വിലക്കി
Tuesday, June 28, 2022 11:48 PM IST
കൊളംബോ: അവശ്യസേവന വാഹനങ്ങൾക്കല്ലാതെ പെട്രോൾ വിൽക്കുന്നതു ശ്രീലങ്കയിൽ നിരോധിച്ചു.
സാന്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ശ്രീലങ്കയിൽ അടുത്ത രണ്ടാഴ്ചത്തേക്കു ബസ്, ട്രെയിൻ, മെഡിക്കൽ സേവനങ്ങൾക്കും ഭക്ഷ്യവിതരണത്തിനും ഉപയോഗിക്കുന്ന വാഹനങ്ങൾ എന്നിവയ്ക്കു മാത്രമേ ഇന്ധനം ലഭിക്കൂ. നഗരമേഖലകളിൽ സ്കൂളുകൾ അടച്ചിട്ടിരിക്കുകയാണ്. വർക്ക് ഫ്രം ഹോം നിർബന്ധമാക്കി.