മോദി ജർമനിയിൽ: ഇന്ത്യൻ സമൂഹത്തെ കണ്ടു
Monday, June 27, 2022 12:29 AM IST
മ്യൂണിക്: ജി 7 ഉച്ചകോടിക്കായി ജർമനിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി മ്യൂണിക്കിൽ ഇന്ത്യൻ സമൂഹവുമായി ആശയവിനിമയം നടത്തി. ജനാധിപത്യം ഓരോ ഇന്ത്യക്കാരന്റെയും ജനിതകഘടനയിലുള്ളതാണെന്ന് ഔഡി ഡോം ഓഡിറ്റോറിയത്തിൽ തിങ്ങിനിറഞ്ഞവരോടു മോദി പറഞ്ഞു.
47 വർഷം മുന്പ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് സന്പന്നമായ ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്തപാടായി അവശേഷിക്കുകയാണ്. എവിടെ ജീവിച്ചാലും ഇന്ത്യക്കാർ തങ്ങളുടെ സന്പന്നമായ ജനാധിപത്യപാരന്പര്യത്തിൽ അഭിമാനിക്കുന്നവരാണ്. ജനാധിപത്യത്തിന്റെ മാതൃഭൂമിയാണ് ഇന്ത്യയെന്ന് ഓരോ ഇന്ത്യക്കാരനും അഭിമാനത്തോടെ പറയാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.