വിക്രമസിംഗെയ്ക്കു ധനമന്ത്രാലയത്തിന്റെ ചുമതലയും
Thursday, May 26, 2022 1:54 AM IST
കൊളംബോ: സാന്പത്തികപ്രതിസന്ധിയിൽ നട്ടംതിരിയുന്ന ശ്രീലങ്കയിൽ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയ്ക്ക് ധനമന്ത്രാലയത്തിന്റെ ചുമതലകൂടി പ്രസിഡന്റ് ഗോത്താബയ രാജപക്സെ നല്കി. വിക്രമസിംഗെ ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റെടുത്തു.
രണ്ടാഴ്ചമുന്പാണു വിക്രമസിംഗെ പ്രധാനമന്ത്രിപദം ഏറ്റെടുത്തത്. ജനകീയ പ്രക്ഷോഭം രൂക്ഷമായതിനെത്തുടർന്നു മുൻപ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവയ്ക്കുകയായിരുന്നു.