ഫൈസർ ഒമിക്രോണ്‍ വാക്സിൻ പരീക്ഷണം ആരംഭിച്ചു
Wednesday, January 26, 2022 12:53 AM IST
വാഷിംഗ്ടൺ: അന്പത്തിയഞ്ചു വയസ് വരെ പ്രായമുള്ളവരിൽ കോവിഡ്-19 ഒമിക്രോണ്‍ വകഭേദത്തിനുള്ള വാക്സിൻ പരീക്ഷണം ഫൈസർ ബയോണ്‍ടെക് ആരംഭിച്ചു. മാർച്ചോടെ വാക്സിന് അംഗീകാരം ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിക്കുമെന്നു ഫൈസർ സിഇഒ ആൽബർട്ട് ബോർല കോണ്‍ഫറൻസിൽ പറഞ്ഞു.
ഒമിക്രോണിന്റെ മാരകമായ പാർശ്വഫലത്തിൽനിന്നു നിലവിൽ ബൂസ്റ്റർ ഡോസ് സംരക്ഷണം നൽകുമെന്നും കന്പനി വൈകാതെ ഒമിക്രോണ്‍ വാക്സിൻ ഇറക്കുമെന്നും വാക്സിൻ റിസേർച്ച് മേധാവി കാതറിൻ ജെൻസണ് പറഞ്ഞു. 18 നും 55 നും ഇടയിൽ പ്രായമുള്ളവരിലാണ് ഒമിക്രോണ്‍ വാക്സിൻ പരീക്ഷണം നടക്കുന്നതെന്ന് ജർമൻ പങ്കാളി ബയോണ്‍ടെക് സിഇഒ ഉഗുർ സാചിൻ പറഞ്ഞു.