മാർപാപ്പ സൈപ്രസും ഗ്രീസും സന്ദർശിക്കുന്നു
Monday, November 29, 2021 11:25 PM IST
വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പ സൈപ്രസ്, ഗ്രീസ് രാജ്യങ്ങൾ സന്ദർശിക്കും. വ്യാഴാഴ്ച മാർപാപ്പ യാത്ര തിരിക്കും. അഞ്ചു ദിവസത്തെ യാത്രയിൽ ആദ്യം സൈപ്രസിലാണ് അദ്ദേഹം എത്തുക.
“ചരിത്രപരവും സാംസ്കാരികവും സുവിശേഷപരവുമായി അനുഗ്രഹിക്കപ്പെട്ട നിങ്ങളുടെ പ്രൗഢ ഭൂമിയിൽ തീർഥാടനം നടത്താൻ ഞാൻ ഒരുങ്ങിക്കഴിഞ്ഞു. അപ്പസ്തോലന്മാരായ പൗലോസിന്റെയും ബർണബാസിന്റെയും കാലടികൾ പിന്തുടർന്ന്, സുവിശേഷത്തിന്റെ പേരിലാണു ഞാൻ വരുന്നത്’’ -മാർപാപ്പ പറഞ്ഞു.
സൈപ്രസിൽനിന്നു ഡിസംബർ നാലിനു മാർപാപ്പ ഗ്രീസിലെത്തും.ഡിസംബർ ആറിനു റോമിലേക്കു മടങ്ങും.