മാധ്യമങ്ങളുടെ വാ മൂടിക്കെട്ടി താലിബാൻ ഭരണകൂടം
Monday, November 29, 2021 10:37 PM IST
കാബൂൾ: അഫ്ഗാനിസ്ഥാനിലെ മാധ്യമങ്ങൾക്കു കടുത്ത നിയന്ത്രണമേർപ്പെടുത്തി താലിബാൻ ഭരണകൂടം. സർക്കാരിന്റെ താത്പര്യങ്ങൾക്കു വിരുദ്ധമായ വാർത്തകൾ നിരോധിക്കുകയാണെന്ന് ബദാക്ഷാൻ പ്രവിശ്യയിലെ താലിബാൻ നേതൃത്വമാണ് ഉത്തരവ് പുറത്തിറക്കിയതെന്ന് അഫ്ഗാനിസ്ഥാൻ ജേർണലിസ്റ്റ് സേഫ്റ്റി കമ്മിറ്റി (എജെഎസ്സി) പറഞ്ഞു.
വാർത്താശേഖരണത്തിനായി പൊതുസ്ഥലങ്ങളിൽ പോകുന്നതിൽനിന്ന് സ്ത്രീകളെ വിലക്കിയതായും വാർത്താവിതരണ വകുപ്പിന്റെ പ്രാദേശിക ഡയറക്ടർ പുറത്തിറക്കിയ റിപ്പോർട്ടുകളുണ്ട്. എന്നാൽ ഓഫീസുകളിൽ ജോലി ചെയ്യാൻ അനുവദിക്കുമെന്നും ഉത്തരവ് വ്യക്തമാകുന്നു.
സാന്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന അഫ്ഗാൻ മാധ്യമങ്ങൾക്കു ഭരണകൂട നിയന്ത്രണങ്ങൾകൂടി എത്തുന്നതോടെ ശ്വാസംമുട്ടുമെന്നാണു നിരീക്ഷണം.