പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: ഗദ്ദാഫിയുടെ മകനെ അയോഗ്യനാക്കി
പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്:  ഗദ്ദാഫിയുടെ മകനെ അയോഗ്യനാക്കി
Thursday, November 25, 2021 11:39 PM IST
ബ​​​​ൻ​​​​ഗാ​​​​സി: ലി​​​​ബി​​​​യ​​​​ൻ മുൻ ഏ​​​​കാ​​​​ധി​​​​പ​​​​തി അ​​​​ന്ത​​​​രി​​​​ച്ച മു​​​​വ​​​​മ്മ​​​​ർ ഗ​​​​ദ്ദാ​​​​ഫി​​​​യു​​​​ടെ മ​​​​ക​​​​ൻ സെ​​​​യ്ഫ് അ​​​​ൽ-​​​​ഇ​​​​സ്‌​​​​ലാം ഗ​​​​ദ്ദാ​​​​ഫി​​​​യെ പ്ര​​​​സി​​​​ഡ​​​​ന്‍റ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ മ​​​​ത്സ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ൽ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​ഷ​​​​ൻ അ​​​​യോ​​​​ഗ്യ​​​​നാ​​​​ക്കി.

അ​​​​യോ​​​​ഗ്യ​​​​രാ​​​​ക്ക​​​​പ്പെ​​​​ട്ട സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ൽ സെ​​​​യ്ഫി​​​​ന്‍റെ പേ​​​​രും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​ൻ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു.


ഇ​​​​തി​​​​നെ​​​​തി​​​​രേ ഇ​​​​യാ​​​​ൾ വ​​​​രുംദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ചേ​​​​ക്കും. 2011ലെ ​​​​ലി​​​​ബി​​​​യ​​​​ൻ ആ​​​​ഭ്യ​​​​ന്ത​​​​ര​​​​സം​​​​ഘ​​​​ർ​​​​ഷ​​​​കാ​​​​ല​​​​ത്ത് പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർ​​​​ക്കെ​​​​തി​​​​രേ അ​​​​തി​​​​ക്ര​​​​മം ന​​​​ട​​​​ത്തി​​​​യ​​​​തി​​​ന് സെ​​​​യ്ഫി​​​​നെ 2015ൽ ​​​​ട്രി​​​​പ്പോ​​​​ളി കോ​​​​ട​​​​തി വ​​​​ധ​​​​ശി​​​​ക്ഷ​​​​യ്ക്കു വി​​​​ധി​​​​ച്ചി​​​​രു​​​​ന്നു. ഡി​​​​സം​​​​ബ​​​​ർ 24ന് ​​​​ലി​​​​ബി​​​​യ​​​​യി​​​​ൽ ആ​​​​ദ്യ​​​​ഘ​​​​ട്ട തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ന​​​​ട​​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.