നയതന്ത്രജ്ഞരെ പുറത്താക്കിയതിനു റഷ്യയുടെ തിരിച്ചടി
Monday, October 18, 2021 11:47 PM IST
മോസ്കോ: നാറ്റോ സഖ്യത്തിലേക്കുള്ള നയതന്ത്രപ്രതിനിധികളെ റഷ്യ പിൻവലിച്ചു. ചാരപ്രവർത്തനത്തിന്റെ പേരിൽ എട്ട് റഷ്യൻ നയതന്ത്രജ്ഞരെ പുറത്താക്കിയ നാറ്റോയ്ക്കുള്ള മറുപടിയാണ് തീരുമാനമെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവറോവ് പറഞ്ഞു.
മോസ്കോയിലെ നാറ്റോ സൈനിക ഓഫീസ് ഉൾപ്പെടെ അടച്ചുപൂട്ടി. സഖ്യരാജ്യങ്ങളുമായുള്ള ബന്ധം ബെൽജിയത്തിലെ റഷ്യൻ എംബസി വഴി തുടരുമെന്നും മന്ത്രി പറഞ്ഞു.
ചാരവൃത്തിയാരോപിച്ച് കഴിഞ്ഞയാഴ്ചയാണ് എട്ട് റഷ്യൻ നയതന്ത്രജ്ഞരെ നാറ്റോ പുറത്താക്കിയത്. ബ്രസൽസിലെ മോസ്കോ ദൗത്യത്തിന്റെ അംഗസഖ്യ പത്തായി കുറയ്ക്കുകയും ചെയ്തിരുന്നു. നേരത്തെ ഇത് ഇരുപതുപേരുടേതായിരുന്നു.
2018 ലും ഏഴ് റഷ്യൻ നയതന്ത്രജ്ഞരെ നാറ്റോ പുറ ത്താ ക്കിയിരു ന്നു. ഉന്നതല ചർച്ചകൾക്കും സൈനിക സഹകരണത്തിനും സംവിധാനം ഒരുക്കിയിരുന്നു. എന്നാൽ അതിനുശേഷം നാറ്റോ-റഷ്യ കൗൺസിൽ വിരളമായേ സമ്മേളിക്കാറുണ്ടായിരുന്നുള്ളൂ.