യുഎൻ സമ്മേളനം: താലിബാൻ പങ്കെടുക്കില്ല
Friday, September 24, 2021 12:23 AM IST
യുഎൻ/ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനിൽ അഷ്റഫ് ഗനി സർക്കാരിനെ പുറത്താക്കി അധികാരം പിടിച്ചെടുത്ത താലിബാൻ ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുത്തേക്കില്ലെന്നു റിപ്പോർട്ട്.
ഗനി സർക്കാരിന്റെ പ്രതിനിധികൾ ഇപ്പോഴും യുഎൻ ഓഫീസിൽ തുടരുന്നതിനാലാണിതെന്നു പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുഎൻ പൊതുസമ്മേളനത്തെ അടുത്ത തിങ്കളാഴ്ചയാണ് അഫ്ഗാനിസ്ഥാൻ അഭിമുഖീകരിക്കേണ്ടത്.