സ്ഥിരാംഗത്വം ഉപേക്ഷിക്കില്ലെന്നു ഫ്രാൻസ്
Thursday, September 23, 2021 12:39 AM IST
പാ​​​രീ​​​സ്: യു​​​എ​​​ൻ ര​​​ക്ഷാ​​​സ​​​മി​​​തി​​​യി​​​ലെ സ്ഥി​​​രാം​​​ഗ​​​ത്വം ഉ​​​പേ​​​ക്ഷി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​കു​​​മെ​​​ന്ന വാ​​​ർ​​​ത്ത ഫ്രാ​​​ൻ​​​സ് നി​​​ഷേ​​​ധി​​​ച്ചു. ബ്രി​​​ട്ട​​​നി​​​ലെ ഡെ​​​യ്‌​​​ലി ടെ​​​ലി​​​ഗ്രാ​​​ഫ് പ​​​ത്ര​​​മാ​​​ണ് ഇ​​​ങ്ങ​​​നൊ​​​രു വാ​​​ർ​​​ത്ത പു​​​റ​​​ത്തു​​​വി​​​ട്ട​​​ത്.

ഫ്രാ​​​ൻ​​​സി​​​ന്‍റെ സ്ഥി​​​രാം​​​ഗ​​​ത്വം യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​നു കൈ​​​മാ​​​റു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു റി​​​പ്പോ​​​ർ​​​ട്ട്. ഇ​​​തി​​​നു പ​​​ക​​​ര​​​മാ​​​യി യൂ​​​റോ​​​പ്യ​​​ൻ സേ​​​ന സൃ​​​ഷ്ടി​​​ക്കാ​​​നു​​​ള്ള ഫ്രാ​​​ൻ​​​സി​​​ന്‍റെ നീ​​​ക്ക​​​ങ്ങ​​​ളെ യൂ​​​ണി​​​യ​​​ൻ പി​​​ന്തു​​​ണ​​​യ്ക്കു​​​മെ​​​ന്നും പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.