അഗ്നിപർവതം: സ്പെയിനിൽ ആളുകളെ ഒഴിപ്പിച്ചു
Sunday, September 19, 2021 10:55 PM IST
മാഡ്രിഡ്: സ്പെയിനിലെ ലാ പാൽമ ദ്വീപിൽ അഗ്നിപർവതം സജീവമായതിനെത്തുടർന്ന് ആയിരത്തോളം പേരെ ഒഴിപ്പിച്ചു.
അഗ്നിപർവതത്തിന്റെ ഒരു ഭാഗത്ത് കനത്ത പുക ദൃശ്യമായതിനെത്തുടർന്ന് ലാവാപ്രവാഹത്തിന് സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് ശാസ്ത്രസംഘം. അന്പതുവർഷം മുന്പാണ് ഈ അഗ്നിപർവതം അവസാനമായി സജീവമായത്.