അഫ്ഗാനിസ്ഥാനിൽ സമാധാനം വേണമെന്ന് ഇമ്രാൻ
Saturday, September 18, 2021 12:30 AM IST
ഇസ്ലാമാബാദ്: ആഭ്യന്തരയുദ്ധത്തിൽ തകർന്നടിഞ്ഞ അഫ്ഗാനിസ്ഥാനിൽ വീണ്ടും സംഘർഷമുണ്ടാകരുതെന്നും ഭീകരരുടെ സുരക്ഷിതകേന്ദ്രമായി രാജ്യം വീണ്ടും മാറുകയില്ല എന്നുറപ്പിക്കേണ്ടത് രാജ്യാന്തര സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്വമാണെന്നും പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.
താജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷൻബെയിൽ ഷാങ്ഹായി കോർപറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു ഇമ്രാൻ.അഫ്ഗാനിസ്ഥാനിലെ സംഘർഷങ്ങളും വിഭാഗീയതയും മൂലം ഏറെ ബുദ്ധിമുട്ടിയ പാക്കിസ്ഥാനെ സംബന്ധിച്ച് സമാധാനപരവും സുസ്ഥിരവുമായ അയൽരാജ്യമാണ് ലക്ഷ്യം- ഇമ്രാൻ ഖാൻ പറഞ്ഞു.