46 അഫ്ഗാന് പട്ടാളക്കാര്‍ പാക്കിസ്ഥാനില്‍ അഭയം തേടി
Monday, July 26, 2021 11:51 PM IST
ഇസ്ലാമാബാദ്: അതിര്‍ത്തി പോസ്റ്റുകളുടെ നിയന്ത്രണം താലിബാന് ഏറ്റെടുത്തതോടെ 46 അഫ്ഗാനിസ്ഥാന് പട്ടാളക്കാര്‍ പാക്കിസ്ഥാനില്‍ അഭയം തേടിയതായി സൈന്യം അറിയിച്ചു. താലിബാന് അതിര്‍ത്തിയുടെ നിയന്ത്രണം ഏറ്റെടുത്തതോടെ നൂറുകണക്കിന് അഫ്ഗാന് പട്ടാളക്കാര്‍ താജക്കിസ്ഥാന്, ഇറാന്, പാക്കിസ്ഥാന് രാജ്യങ്ങളില്‍ അഭയം തേടിയിട്ടുണ്ട്.
വടക്കന്‍ പാക്കിസ്ഥാനിലെ ചിത്രാല്‍ അതിര്‍ത്തിയിലുള്ള അഫ്ഗാന് കമാന്‍ഡര്‍ അഭയം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പാക്കിസ്ഥന് അറിയിച്ചു. സൈനിക വ്യവസ്ഥകൾ അനുസരിച്ച് അഫ്ഗാന് സൈനികര്‍ക്ക് ഭക്ഷണവും മരുന്നും അഭയവും നല്‍കുമെന്നും പാക്കിസ്ഥന് സൈന്യം പ്രസ്താവനയില്‍ അറിയിച്ചു.