ഉത്തര കൊറിയയുമായുള്ള ചർച്ചയിൽ യുഎസിന് തെറ്റായ വീക്ഷണമെന്ന്
Wednesday, June 23, 2021 1:14 AM IST
സിയൂൾ: ചർച്ചകൾ പുനരാരംഭിക്കാൻ ഉത്തരകൊറിയ തയാറാണെന്ന് വ്യക്തമാക്കുന്പോൾ യുഎസിന് തെറ്റായ വീക്ഷണമാണ് ഉള്ളതെന്ന് ഉത്തരകൊറിയൻ ഏകാധിപതി കിംഗ് ജോംഗ് ഉന്നിന്റെ സഹോദരി കിം യോ ജോംഗ്. ഉത്തരകൊറിയയുമായി ഏതു സമയവും എവിടെ വച്ചും ചർച്ചകൾക്കു തയാറാമെന്ന് യുഎസ് പ്രതിനിധി പറഞ്ഞിരുന്നു.
ഉത്തര കൊറിയയ്ക്കുവേണ്ടിയുള്ള യുഎസിന്റെ പ്രത്യേക പ്രതിനിധി സംഗ് കിം ദക്ഷിണ കൊറിയൻ പ്രസിഡന്റ്് മൂണ്‍ ജെയുമായി കൂടിക്കാഴ്ച നടത്തുന്നതിനു മണിക്കൂറുകൾക്കു മുന്‍പായിരുന്നു കിം യോ ജോംഗിന്റെ പ്രതികരണം. യുഎസ്-ഉത്തര കൊറിയ ചർച്ച പുനരാരംഭിക്കുന്നതു സംബന്ധിച്ച ചർച്ചകൾക്കാണ് കൂടിക്കാഴ്ച. വിവിധ രാജ്യങ്ങളിൽനിന്ന് ഉപരോധം നേരിടുന്ന ഉത്തരകൊറിയ കടുത്ത വിലക്കയറ്റത്തിലും ഭക്ഷ്യക്ഷാമത്തിലുമാണ്.