30 ലക്ഷം രൂപയുമായി രണ്ട് ഇന്ത്യക്കാർ നേപ്പാളിൽ പിടിയിൽ
Wednesday, June 9, 2021 11:49 PM IST
കാഠ്മണ്ഡു: അനധികൃതമായി കൈവശംവച്ച 30 ലക്ഷം രൂപയുമായി രണ്ട് ഇന്ത്യൻ പൗരന്മാർ കാഠ്മണ്ഡുവിൽ പിടിയിലായി. ബനതി കുമാർ കൽവാർ(22), സൂരജ് കൽവാർ(20)എന്നിവരെ തെക്കൻ നേപ്പാളിലെ റൗതാഹത് ജില്ലയിൽനിന്നാണ് പിടികൂടിയത്. 30.76 ലക്ഷം രൂപയാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്. പണത്തിന്റെ ഉറവിടത്തെക്കുറിച്ചോ നേപ്പാളിൽ എത്തിയത് എന്തിനാണെന്നോ ഇവർ വെളിപ്പെടുത്തിയിട്ടില്ല.