കാലാവസ്ഥാ വ്യതിയാനം: സഹകരണത്തിനു യുഎസ്-ചൈന ധാരണ
Sunday, April 18, 2021 11:54 PM IST
സിയൂൾ: കാലാവസ്ഥാ വ്യതിയാന വിഷയത്തിൽ സഹകരിച്ചു പ്രവർത്തിക്കാൻ യുഎസും ചൈനയും ധാരണയായി. ഈ വിഷയത്തിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ അധ്യക്ഷതയിൽ ഇന്ന് വെർച്വൽ ഉച്ചകോടി നടക്കുന്നതിനു മുന്‍പാണു സംയുക്ത പ്രഖ്യാപനം. യുഎസ് കാലാവസ്ഥാ സെക്രട്ടറി ജോൺ കെറിയും ചൈനീസ് പ്രതിനിധി ഷി സെൻഹുവയും കഴിഞ്ഞയാഴ്ച ഷാൻഹായിൽ നടന്ന രണ്ടു ദിവസത്തെ കൂടിക്കാഴ്ചയിലാണ് കാലാവസ്ഥാ സഹകരണത്തിനു ധാരണയായത്.