ആണവനിലയത്തിലെ അട്ടിമറിക്കു പിന്നിൽ ഇസ്രയേലെന്ന് ഇറാൻ
Monday, April 12, 2021 11:50 PM IST
ദുബായ്: ഇറാന്റെ ഭൂഗർഭ ആണവനിലയം നാറ്റൻസിലുണ്ടായ വൈദ്യുതി തകരാറിനു പിന്നിൽ ഇസ്രയേലെന്ന് ഇറാൻ. ആണവനിലയത്തിലെ യുറേനിയം സന്പുഷ്ടീകരണ സംവിധാനത്തിനു കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ, ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്രയേൽ ഏറ്റെടുത്തിട്ടില്ല. രഹസ്യ സൈനിക വിഭാഗത്തെയോ മൊസാദ് രഹസ്യാന്വേഷണ ഏജൻസിയെയോ ഉപയോഗിച്ച് ഇസ്രയേൽ ഇത്തരം ആക്രമണങ്ങൾ നടത്താറുണ്ട്.
ഇറാൻ ആണവനിലയത്തിനു നേരേ ഇസ്രയേൽ സൈബർ ആക്രമണം നടത്തിയെന്ന് ഇസ്രേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.