മത്സ്യബന്ധനബോട്ടും ചരക്കുകപ്പലും കൂട്ടിയിടിച്ച് 17 പേരെ കാണാതായി
Monday, April 5, 2021 12:03 AM IST
ജ​​​ക്കാ​​​ർ​​​ത്ത: ഇ​​​ന്തോ​​​നേ​​​ഷ്യ​​​യി​​​ലെ ജാ​​​വ​​​യി​​​ൽ മ​​​ത്സ്യ​​​ബ​​​ന്ധ​​​ന ബോ​​​ട്ടും ച​​​ര​​​ക്കു​​​ക​​​പ്പ​​​ലും കൂ​​​ട്ടി​​​യി​​​ടി​​​ച്ച് 17 പേ​​​രെ കാ​​​ണാ​​​താ​​​യി. ഇ​​​ന്ദ്ര​​​മാ​​​യോ ജി​​​ല്ല​​​യി​​​ലെ തീ​​​ര​​​മേ​​​ഖ​​​ല​​​യി​​​ലാ​​​ണ് എം​​​വി ഹാ​​​ബ്കോ പ​​​യ​​​നി​​​യ​​​ർ എ​​​ന്ന ച​​​ര​​​ക്കു​​​ക​​​പ്പ​​​ലു​​​മാ​​​യി മ​​​ത്സ്യ​​​ബ​​​ന്ധ​​​ന ബോ​​​ട്ട് കൂ​​​ട്ടി​​​യി​​​ടി​​​ച്ച​​​ത്. 32 തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ബോ​​​ട്ടി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു.


17 പേ​​​രെ ര​​​ക്ഷ​​​പ്പെടു​​​ത്തി. അ​​​വ​​​ശേ​​​ഷി​​​ച്ച​​​വ​​​ർ​​​ക്കാ​​​യി തെരച്ചി​​​ൽ തു​​​ട​​​ര​​​ക​​​യാ​​​ണെ​​​ന്ന് ക​​​പ്പ​​​ൽ ഗ​​​താ​​​ഗ​​​ത​​​ത്തി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യു​​​ള്ള മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു. ക്രൂ​​​ഡ് ഓ​​​യി​​​ലു​​​മാ​​​യി ബ്രു​​​ണൈ​​​യ് ദ്വീ​​​പി​​​ൽനി​​​ന്നും വ​​​രു​​​ന്ന ക​​​പ്പ​​​ലാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​നു വ​​​ഴി​​​വച്ച​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.