സർക്കോസിക്ക് ഒരുവർഷം തടവ്
Monday, March 1, 2021 10:08 PM IST
പാരിസ്: അഴിമതിക്കേസിൽ മുൻ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സർക്കോസിക്ക് തടവുശിക്ഷ. 2007 മുതൽ 2012 വരെ ഫ്രഞ്ച് പ്രസിഡന്റായിരുന്ന സർക്കോസി (66) അഴിമതിക്കേസിലെ വിവരങ്ങളറിയാൻ സീനിയർ മജിസ്ട്രേറ്റിനെ സ്വാധീനിച്ചെന്നും കുറ്റമുണ്ട്.
കേസിൽ ഒരുവർഷം തടവും രണ്ടുവർഷം നല്ലനടപ്പുമാണു വിധിച്ചരിക്കുന്നത്. വിധിക്കെതിരേ പത്തുദിവസത്തിനുള്ളിൽ അപ്പീൽ സമർപ്പിക്കാം.