കാബൂളിൽ സ്ഫോടനം രണ്ടു മരണം
Sunday, February 21, 2021 12:07 AM IST
കാബൂൾ: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ രണ്ടു വ്യത്യസ്ത കാർ ബോംബ് സ്ഫോടനത്തിൽ രണ്ടു പേർ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. പ്രാദേശികസമയം ഇന്നലെ രാവിലെ എട്ടിനുണ്ടായ ആദ്യ സ്ഫോടനത്തിൽ രണ്ടുപേർക്കു പരിക്കേറ്റിരുന്നു. പതിനഞ്ചു മിനിറ്റിനുശേഷമുണ്ടായ രണ്ടാം സ്ഫോടനത്തിലാണ് രണ്ടുപേർ മരിച്ചത്. ആക്രമണത്തിന്റെ ഉത്തവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.