രാജാവിനെ അപമാനിച്ച യുവതിക്ക് തായ്ലൻഡിൽ 43 വർഷം തടവ്
Wednesday, January 20, 2021 12:14 AM IST
ബാങ്കോക്ക്: രാജകുടുംബത്തെ അപമാനിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്ത മുൻ സർക്കാർ ഉദ്യോഗസ്ഥയ്ക്കു തായ്ലൻഡിൽ നാല്പത്തിമൂന്നര വർഷം തടവ്. ഫേസ്ബുക്ക്, യുട്യൂബ് എന്നീ സാമൂഹമാധ്യമങ്ങളിൽ രാജാവിനെ അപമാനിച്ച് 29 തവണ ഓഡിയോ ക്ലിപ്പുകൾ ഇവർ പോസ്റ്റ് ചെയ്തതായി ബാങ്കോക്ക് ക്രിമിനൽ കോടതി കണ്ടെത്തി. ശബ്ദസന്ദേശങ്ങൾക്കു താഴെ ഇവർ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ടെന്നും കോടതി പറഞ്ഞു.
തായ്ലൻഡ് ഭരണഘടനയിലെ 112-ാം അനുച്ഛേദ പ്രകാരം രാജകുടുംബത്തെ അപകീർത്തിപ്പെടുത്തിയാൽ മൂന്നു വർഷം മുതൽ 15 വർഷം വരെ തടവ് ലഭിക്കുന്ന കുറ്റമാണ്. മഹാരാജാവ് വാജ്റാലോംഗ്കോണിനെതിരേ രാജ്യത്ത് വൻ പ്രക്ഷോഭമാണു നടക്കുന്നത്.