1.9 ലക്ഷം കോടിയുടെ ഉത്തേജക പാക്കേജുമായി ബൈഡൻ
Friday, January 15, 2021 11:54 PM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: കോ​​​വി​​​ഡ് മ​​​ഹാ​​​വ്യാ​​​ധി അ​​​മേ​​​രി​​​ക്ക​​​ൻ സാ​​​ന്പ​​​ത്തി​​​ക​​​മേ​​​ഖ​​​ല​​​യ്ക്കു വ​​​രു​​​ത്തി​​​യ ക്ഷീ​​​ണം മ​​​റി​​​ക​​​ട​​​ക്കാ​​​ൻ 1.9 ല​​​ക്ഷം കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ ഉ​​​ത്തേ​​​ജ​​​ക പ​​​ദ്ധ​​​തി പ്ര​​​ഖ്യാ​​​പി​​​ച്ച് നി​​​യു​​​ക്ത പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​ൻ.

എ​​​ല്ലാ അ​​​മേ​​​രി​​​ക്ക​​​ക്കാ​​​ർ​​​ക്കും 1,400 ഡോ​​​ള​​​ർ വ​​​ച്ചു ന​​​ല്കാ​​​നാ​​​ണ് ഒ​​​രു ല​​​ക്ഷം കോ​​​ടി നീ​​​ക്കി​​​വ​​​യ്ക്കു​​​ക. 41,500 കോ​​​ടി കോ​​​വി​​​ഡ് നേ​​​രി​​​ടു​​​ന്ന​​​തി​​​നും 44,000 കോ​​​ടി കോ​​​വി​​​ഡ് മൂ​​​ലം ത​​​ക​​​ർ​​​ന്ന ചെ​​​റു​​​കി​​​ട ബി​​​സി​​​ന​​​സു​​​കാ​​​ർ​​​ക്കും വേ​​​ണ്ടി​​​യു​​​ള്ള​​​താ​​​ണ്.


അ​​​ടു​​​ത്ത ബു​​​ധ​​​നാ​​​ഴ്ച​​​യാ​​​ണ് ബൈ​​​ഡ​​​ൻ അ​​​ധി​​​കാ​​​ര​​​മേ​​​ൽ​​​ക്കു​​​ന്ന​​​ത്. ഉ​​​ത്തേ​​​ജ​​​ന പാ​​​ക്കേ​​​ജി​​​ന് യു​​​എ​​​സ് കോ​​​ൺ​​​ഗ്ര​​​സ് അം​​​ഗീ​​​കാ​​​രം ന​​​ല്കേ​​​ണ്ട​​​തു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.