കാമറൂണിൽ ബൊക്കോഹറാം ഭീകരർ 12 പേരെ വധിച്ചു
Monday, January 11, 2021 12:08 AM IST
യവുണ്ടേ: വടക്കൻ കാമറൂണിൽ ബൊക്കോഹറാം ഭീകരർ നടത്തിയ ചാവേർ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. മൊസൊഗോ ഗ്രാമത്തിലെത്തിയാണ് ബൊക്കോഹറാം അതിക്രമങ്ങൾ നടത്തിയത്.
ഭീകരരെ പേടിച്ച് ഗ്രാമവാസികൾ ചിതറിയോടി സമീപത്തെ പാർക്കിൽ അഭയം തേടി. ഇവർക്കിടയിൽ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത ഒരു പെണ്‍കുട്ടിയാണ് ചാവേറായത്. ബൊക്കോഹറാം ഭീകരർ കുട്ടികളെ തട്ടിക്കൊണ്ടുപോയി ചാവേറാക്കുന്നത് പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളിൽ പതിവാണ്.