നടൻ ഡേവ് പ്രോസ് അന്തരിച്ചു
Monday, November 30, 2020 12:15 AM IST
ലണ്ടൻ: സ്റ്റാർ വാർ സീരിസിൽ ഡാർത്ത് വേഡറായി തിളങ്ങിയ ബ്രിട്ടീഷ് നടൻ ഡേവ് പ്രോസ് (85) അന്തരിച്ചു. പ്രോസ് മരിച്ച വിവരം അദ്ദേഹത്തിന്റെ ഏജന്റ് തോമസ് ബോവിംഗ്ടൺ ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്.
എൺപതുകളിൽ റിലീസ് ചെയ്ത ആദ്യ സ്റ്റാർവാർ സീരീസിലാണു പ്രോസ് തിളങ്ങിയത്. യുകെയിൽ ജനിച്ച ഡേവ് പ്രോസ് വെയിറ്റ് ലിഫ്റ്റിംഗിലും ബോഡി ബിൽഡിംഗിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
1962, 63,64 വർഷങ്ങളിൽ ബ്രിട്ടീഷ് വെയ്റ്റ്ലിഫ്റ്റിംഗ് ചാംപ്യനായിരുന്നു ഡേവ്. സൂപ്പർമാൻ സിനിമയിലെ നായകനായിരുന്ന ക്രിസ്റ്റഫർ റീവിന്റെ ഫിസിക്കൽ ട്രെയിനറായും ഡേവ് പ്രവർത്തിച്ചിരുന്നു. ആറ് അടി ആറ് ഇഞ്ച് ഉയരമുണ്ടായിരുന്ന ഡേവ് പ്രോസിന്റെ കഥാപാത്രമായ ഡാർത്ത് വേഡറിന് ശബ്ദം നൽകിയത് നടൻ ജയിംസ് ഏൾ ജോനസ് ആണ്.