ബൈഡനുമായുള്ള അന്തിമ സംവാദത്തിൽ ട്രംപ് പങ്കെടുക്കും
Tuesday, October 20, 2020 11:37 PM IST
വാഷിംഗ്ടൺ ഡിസി: പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ എതിരാളി ജോ ബൈഡനുമായി 22നു നിശ്ചയിച്ചിരിക്കുന്ന സംവാദത്തിൽ പങ്കെടുക്കുമെന്ന് ഡോണൾഡ് ട്രംപ് അറിയിച്ചു. നാഷ്വില്ലിലെ ബെൽമോണ്ട് യൂണിവേഴ്സിറ്റിയിലാണു പരിപാടി നടക്കുക.
അതേസമയം, ഒരാൾ സംസാരിച്ചു തുടങ്ങുന്പോൾ എതിരാളിയുടെ മൈക്രോഫോൺ രണ്ടു മിനിട്ട് ഓഫാക്കിവയ്ക്കുകയെന്ന പുതിയ നിയന്ത്രണം സംഘാടകർ ഏർപ്പെടുത്തിയിട്ടുണ്ട്. എതിരാളി സംഭാഷണം തടസപ്പെടുത്തുന്നതു തടയാനാണിത്. 29നു നടന്ന ആദ്യ സംവാദത്തിൽ ട്രംപ് ബൈഡന്റെ സംഭാഷണം ഒട്ടനവധി തവണ തടസപ്പെടുത്തിയിരുന്നു. ഈ മാസം 15നു നിശ്ചയിച്ചിരുന്ന രണ്ടാം സംവാദം കോവിഡിന്റെ പശ്ചാത്തലത്തിൽ വെർച്വലാക്കാമെന്ന നിർദേശം ട്രംപ് തള്ളിയതിനാൽ നടന്നില്ല.