ട്രംപിനു വിഷക്കത്ത്
Monday, September 21, 2020 12:11 AM IST
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനു വന്ന കത്തിൽ മാരകവിഷമായ റിസിൻ അടങ്ങിയതായി കണ്ടെത്തി. കഴിഞ്ഞയാഴ്ചയാണ് വൈറ്റ് ഹൗസിൽ കത്തു വന്നത്. കാനഡയിൽനിന്നാണ് അയച്ചതെന്നു സംശയിക്കുന്നു. 2014ൽ അന്നത്തെ പ്രസിഡന്റ് ഒബാമ അടക്കമുള്ളവർക്ക് റിസിൻ പൊടി വിതറിയ കത്ത് വന്നിരുന്നു. ഇത് അയച്ച മിസിസിപ്പിക്കാരന് 25 വർഷം തടവുശിക്ഷ വിധിച്ചു.