മിസിസ് ബോണ്ട് ഡയാന റിഗ് അന്തരിച്ചു
Friday, September 11, 2020 12:07 AM IST
ലണ്ടന്‍: ഇംഗ്ലീഷ് നടി ഡയാന റിഗ്(82) അന്തരിച്ചു. മാര്‍ച്ചില്‍ കാന്‍സര്‍ സ്ഥിരീകരിച്ചിരുന്നു.
1969ല്‍ ഇറങ്ങിയ ഓണ്‍ ഹെര്‍ മജസ്റ്റീസ് സീക്രട്ട് സര്‍വീസ് എന്ന സിനിമയിലെ ജയിംസ് ബോണ്ട് കഥാപാത്രം ഡയാന അഭിനയിച്ച ട്രേസി എന്ന കഥാപാത്രത്തെ വിവാഹം കഴിക്കുന്നുണ്ട്. സിനിമകളിൽ ജയിംസ് ബോണ്ടിന്റെ ഏക വിവാഹവും ഇതാണ്. ഗെയിം ഓഫ് ത്രോൺ, ദ അവഞ്ചേഴ്സ് ടിവി പരമ്പരകളിലും ഡയാന ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.