ലങ്കൻ പാർലമെന്റ്: ആദ്യ സമ്മേളനം 20ന്
Tuesday, August 11, 2020 12:47 AM IST
കൊളംബോ: പുതുതായി രൂപീകരിക്കപ്പെട്ട ശ്രീലങ്കൻ പാർലമെന്റിന്റെ ആദ്യയോഗം 20 നു ചേരും. കോവിഡ്-19 മാനദണ്ഡങ്ങൾ കർക്കശമായി പിന്തുടർന്നായിരിക്കും സമ്മേളനം.
സന്ദർശകരെ അനുവദിക്കില്ലെന്നും മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി. കോവിഡിനിടെ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തിയ ഏഷ്യയിലെ ഏതാനും രാജ്യങ്ങളിലൊന്നാണ് ലങ്ക.
കഴിഞ്ഞ അഞ്ചിനു നടന്ന തെരഞ്ഞടുപ്പിൽ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയുടെയും ഇളയ സഹോദരൻ ഗോട്ടാഭയ രാജപക്സെയുടെയും നേതൃത്വത്തിലുള്ള ശ്രീലങ്ക പീപ്പിൾസ് പാർട്ടി (എസ്എൽപിപി) മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ വിജയിച്ചിരുന്നു. 225 അംഗ സഭയിൽ എസ്എൽപിപിക്ക് 150 അംഗങ്ങളാണുള്ളത്. പ്രതിപക്ഷ സഖ്യത്തിന് 75 അംഗങ്ങളുടെ പിന്തുണയും.