ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയ്ക്ക് അഡ്ഹോക് പാസ്റ്ററൽ കൗൺസിൽ
Monday, August 10, 2020 12:36 AM IST
ബിർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അഡ്ഹോക് പാസ്റ്ററൽ കൗൺസിൽ നിലവിൽവന്നു. രൂപതയിലെ വൈദികരെയും സന്യസ്തരെയും അല്മായ പ്രതിനിധികളെയും ഉൾപ്പെടുത്തി 161 പേർ ഉൾപ്പെടുന്ന പാസ്റ്ററൽ കൗൺസിലാണു രൂപീകൃതമായത്. വീഡിയോ കോൺഫറൻസിലൂടെ നടന്ന ഉത്ഘാടന സമ്മേളനത്തിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പ്രഖ്യാപനം നടത്തി. സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ് മുഖ്യാതിഥി ആയിരുന്നു.
അഡ്ഹോക് കമ്മിറ്റിയുടെ സെക്രട്ടറിയായി ലിവർപൂൾ ഔർ ലേഡി ക്വീൻ ഓഫ് പീസ് ഇടവക അംഗം റോമിൽസ് മാത്യുവിനേയും ജോയിന്റ് സെക്രട്ടറിയായി മിഡിൽസ്ബറോ സെന്റ് എലിസബത്ത് മിഷനിൽ നിന്നുള്ള ജോളി മാത്യുവിനേയും നിയമിച്ചു. രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് മോൺ. ആന്റണി ചുണ്ടെലിക്കാട്ട്, ചാൻസലർ റവ. ഡോ. മാത്യു പിണക്കാട്ട്, വികാരി ജനറൽമാരായ ഫാ. ജോർജ് ചേലക്കൽ, ഫാ. ജിനോ അരീക്കാട്ട്, ഫാ. സജിമോൻ മലയിൽ പുത്തൻപുര, വൈസ് ചാൻസലർ ഫാ. ഫാൻസ്വാ പത്തിൽ എന്നിവർ പ്രസംഗിച്ചു.
ഷൈമോൻ തോട്ടുങ്കൽ