ഹോങ്കോംഗിൽ തെരഞ്ഞെടുപ്പ് ഒരു വർഷത്തേക്കു നീട്ടിവച്ചു
Friday, July 31, 2020 11:59 PM IST
ഹോങ്കോംഗ്: കോവിഡ്-19 ഭീതിയെത്തുടർന്ന് ഹോങ്കോംഗിൽ തെരഞ്ഞെടുപ്പ് ഒരു വർഷത്തേക്ക് നീട്ടിവച്ചതായി സിഇഒ കാരി ലാം അറിയിച്ചു. തെരഞ്ഞെടുപ്പ് നീട്ടിയതായി ഹോങ്കോംഗ് ഭരണകൂടം അടിയന്തര ഓർഡിനൻസ് പുറപ്പെടുവിച്ചു.
സർക്കാർ തീരുമാനത്തെ ചൈനീസ് ഭരണകൂടം പിന്തുണച്ചതായി കാരി ലാം പറഞ്ഞു. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തി തെരഞ്ഞെടുപ്പ് നടത്താനാണ് വോട്ടെടുപ്പ് നീട്ടിവയ്ക്കുന്നതെന്ന് അവർ പറഞ്ഞു. എന്നാൽ, തെരഞ്ഞെടുപ്പ് നീട്ടിവച്ച നടപടിയെ സ്വാതന്ത്ര്യാനുകൂലികൾ എതിർത്തു. വ്യാഴാഴ്ച 12 സ്വാതന്ത്ര്യപ്രക്ഷോഭകർക്കു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ഹോങ്കോംഗ് വിലക്കേർപ്പെടുത്തിയിരുന്നു.