യു​കെ​യി​ലെ വി​ദേ​ശ നി​ക്ഷേ​പ​ം: ഇ​ന്ത്യ​ക്കു ര​ണ്ടാം സ്ഥാ​നം
Saturday, July 11, 2020 12:03 AM IST
ല​​​​ണ്ട​​​​ൻ: 2019-20 കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ ബ്രിട്ടനിൽ ഏ​​​​റ്റ​​​​വു​​​​മ​​​​ധി​​​​കം വി​​​​ദേ​​​​ശ നി​​​​ക്ഷേപം ന​​​​ട​​​​ത്തി​​​​യ ര​​​​ണ്ടാ​​​​മ​​​​ത്തെ രാ​​​​ജ്യ​​​​മാ​​​​യി ഇ​​​​ന്ത്യ. ബ്രിട്ടീ ഷ് വി​​​​ദേ​​​​ശ​​​​വ്യാ​​​​പാ​​ര​​​​വി​​​​ഭാ​​​​ഗ​​​​മാ​​​​ണ് (ഡി​​​​ഐ​​​ടി) ഇ​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച റി​​​​പ്പോ​​​​ർ​​​​ട്ട് പു​​​​റ​​​​ത്തി​​​​വി​​​​ട്ട​​​​ത്. ഇ​​​​ന്ത്യ 120 പ​​​​ദ്ധ​​​​തി​​​​ക​​​​ളി​​​​ൽ നി​​​​ക്ഷേ​​​​പി​​​​ച്ചു​​​​വെ​​​​ന്നും 5429 തൊ​​​​ഴി​​​​ല​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ സൃ​​​​ഷ്ടി​​​​ച്ചു​​​​വെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്നു.


462 പ​​​​ദ്ധ​​​​തി​​​​ക​​​​ളി​​​​ൽ നി​​​​ക്ഷേ​​​​പി​​​​ക്കു​​​​ക​​​​യും 20,131 തൊ​​​​ഴി​​​​ല​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ സൃ​​​​ഷ്ടി​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത അ​​​​മേ​​​​രി​​​​ക്ക​​​​യാ​​​​ണ് ഒ​​​​ന്നാം സ്ഥാ​​​​ന​​​​ത്ത്. മൂ​​​​ന്നാം സ്ഥാ​​​​ന​​​​ത്ത് ജ​​​​ർ​​​​മ​​​​നി​​​​യാ​​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.