മിന്നൽ റിക്കാർഡ് ; ബ്രസീലിലെ മിന്നലിന്റെ ദൂരദൈർഘ്യം 700 കിലോമീറ്റർ
Saturday, June 27, 2020 12:15 AM IST
യുണൈറ്റഡ് നേഷൻസ്: ബ്രസീലിൽ കഴിഞ്ഞ വർഷമുണ്ടായ ഇടിമിന്നൽ, ദൂരത്തിന്റെ കാര്യത്തിൽ റിക്കാർഡിട്ടു.
തെക്കൻ ബ്രസീലിൽ ഒക്ടോബർ 31ന് ഉണ്ടായ മിന്നലിന്റെ ദൂരവ്യാപ്തി 700 കിലോമീറ്റർ ആയിരുന്നു. യുഎന്നിന്റെ ലോക കാലാവസ്ഥാ സംഘടനയാണ് ഇക്കാര്യം അറിയിച്ചത്. മുൻ റിക്കാർഡ് 321 കിലോമീറ്ററാണ്. 2007 ജൂണിൽ യുഎസിലെ ഒക്ലഹോമയിലായിരുന്നു ഇത്.
സമയത്തിന്റെ കാര്യത്തിൽ, കഴിഞ്ഞവർഷം അർജന്റീനയിലുണ്ടായ മിന്നലും റിക്കാർഡ് കുറിച്ചു. 2019 മാർച്ച് നാലിനുണ്ടായ മിന്നൽ 16.73 സെക്കൻഡ് നീണ്ടു. 2012 ഓഗസ്റ്റിൽ തെക്കൻ ഫ്രാൻസിലുണ്ടായ 7.74 സെക്കൻഡ് മിന്നലിന്റെ റിക്കാർഡാണ് മറികടന്നത്.