സൗ​ദി​യി​ൽ​നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് 13 വി​മാ​ന​ങ്ങ​ൾ​കൂ​ടി
സൗ​ദി​യി​ൽ​നി​ന്ന്  ഇ​ന്ത്യ​യി​ലേ​ക്ക്  13 വി​മാ​ന​ങ്ങ​ൾ​കൂ​ടി
Tuesday, May 26, 2020 12:31 AM IST
റി​യാ​ദ്: വ​ന്ദേഭാ​ര​ത് മി​ഷ​ന്‍റെ ഭാ​ഗ​മാ​യി മേ​യ് 29 മു​ത​ൽ സൗ​ദി അ​റേ​ബ്യ​യി​ൽ​നി​ന്ന് ഇ​ന്ത്യ​യി​ലെ വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക് 13 വി​മാ​ന സ​ർ​വീ​സ്കൂ​ടി കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചു. മേ​യ് 31 നു ​റി​യാ​ദി​ൽ​നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് എ ​ഐ 928 എ​യ​ർ ഇ​ന്ത്യ വി​മാ​നം നേ​ര​ത്തെ ഷെ​ഡ്യൂ​ൾ ചെ​യ്തി​രു​ന്നു. ഉ​ച്ച​യ്ക്ക് 1.30 നു ​പോ​കു​ന്ന ഈ ​വി​മാ​ന​ത്തി​നു​ള്ള ടി​ക്ക​റ്റു​ക​ൾ എ​യ​ർ ഇ​ന്ത്യ വി​റ്റു തീ​രാ​റാ​യി.


പു​തി​യ ഷെ​ഡ്യൂ​ൾ പ്ര​കാ​രം മേ​യ് 29നും 30 ​നും ജി​ദ്ദ​യി​ൽ​നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് ഉ​ള്ള ര​ണ്ടു വി​മാ​ന​ങ്ങ​ളാ​ണ് കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ത്. ഇ​തു ര​ണ്ടും വ​ലി​യ വി​മാ​ന​ങ്ങ​ളാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.