അമേരിക്കയിൽനിന്ന് നാട്ടിലേക്കു വരാൻ സംവിധാനം വേണം
Thursday, May 21, 2020 12:00 AM IST
ന്യൂജഴ്സി: കോവിഡ്-19 മൂലം അമേരിക്കയിലെ വിവിധ നഗരങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാരും കേന്ദ്ര വ്യോമയാന മന്ത്രാലയവും വേണ്ട നടപടികൾ സ്വീകരിക്കണമെന്നു നോർത്ത് അമേരിക്കയിലെ കേരള ലോകസഭ അംഗങ്ങളുടെ പ്രഥമ യോഗം ആവശ്യപ്പെട്ടു.
അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലും കാനഡയിലുമുള്ള ലോകസഭാംഗങ്ങളെ സൂം ആപ്പിലൂടെ ബന്ധിപ്പിച്ച പ്രഥമയോഗത്തിൽ നോർക്ക റൂട്ട്സ് ഡയറക്ടറും കേരള ലോകസഭ സ്റ്റിയറിംഗ് കമ്മിറ്റി അംഗവുമായ ഡോ. എം. അനിരുദ്ധൻ അധ്യക്ഷത വഹിച്ചു.