സ്പെയിനിൽ തുടർച്ചയായ രണ്ടാം ദിവസവും 900ൽ അധികം മരണം
Saturday, April 4, 2020 12:02 AM IST
മാഡ്രിഡ്: കോവിഡ് ബാധിച്ച് സ്പെയിനിൽ തുടർച്ചയായി രണ്ടാം ദിവസം 900ൽ അധികം മരണം റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ സ്പെയിനിൽ 932 പേരാണു മരിച്ചത്. തലേദിവസം 950 പേരാണു മരിച്ചത്.
സ്പെയിനിൽ ഇതുവരെ 10,935 പേർ മരിച്ചു. 117,710 പേർക്കു രോഗം സ്ഥിരീകരിച്ചു. രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും ചെറിയ കുറവുണ്ടായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ രോബാധിതരുടെ എണ്ണം 6.8 ശതമാനമാണു വർധിച്ചത്.