കോവിഡ്: യൂറോപ്പിൽ മരണം 25,000 കടന്നു
Monday, March 30, 2020 11:49 PM IST
പാരീസ്: കോവിഡ് വ്യാപനം രൂക്ഷമായ യൂറോപ്പിൽ മരണം 25,000 കടന്നു. നാലു ലക്ഷത്തോളം പേർക്കാണു യൂറോപ്പിൽ രോഗം ബാധിച്ചത്. ഇറ്റലിയിൽ മരണം 10,779 ആയി. രണ്ടാം സ്ഥാനത്തുള്ള സ്പെയിനിൽ 7340 പേർ മരിച്ചു. സ്പെയിനിൽ 24 മണിക്കൂറിനിടെ 812 പേരാണു മരിച്ചത്. വ്യാഴാഴ്ചയ്ക്കുശേഷം സ്പെയിനിൽ മരണസംഖ്യയിൽ ആദ്യമായാണു കുറവുണ്ടായത്. ഞായറാഴ്ച 838 പേരാണു മരിച്ചത്. 85,195 പേർക്കാണ് രാജ്യത്തു രോഗം ബാധിച്ചത്. ഫ്രാൻസിൽ 2606 പേരാണു മരിച്ചത്.